നീ... എന്റെ സ്വപ്നത്തിന്‍ തയ്യല്‍കാരി...

ഇന്നലെകളില്‍ എവിടെയോ...
കീറിപ്പറിഞ്ഞ സ്വപ്നത്തിലേക്...
മൌനത്തിന്റെ  സൂചിയുമായ്,
ഒരു തയ്യല്കരിയെ പോലെ... നീ.....

കീറിപ്പറിഞ്ഞ സ്വപ്നം നിറയെ ,
ആഴുക്കായിരുന്നു.. എന്നിട്ടും...
ഒട്ടുമിക്കതും നീ തുന്നുനതായ് തോന്നി.
അന്ന് അനുഭവത്തിന്റെ നാലുവരകോപ്പിയില്‍ 
എഴുതി കൊണ്ടിരികുകയായിരുന്നു ഞാന്‍.
ഇടയ്ക് എവിടെയോവച് വര തീര്‍ന്ന കോപ്പി.

ഞാന്‍ എഴുതാന്‍ പകച്ചു നില്‍ക്കവേ
നീ... എവിടെയോ ഒരു നിലവിലെക്ക്...
ഓടി മറഞ്ഞു.

പാതി തുന്നിയ കീറിപ്പറിഞ്ഞ സ്വപ്നം
എഴുതാന്‍ വരയില്ലാത്ത നാലുവര കോപ്പി
നീ എന്റെ സ്വപ്നത്തിന്‍ തയ്യല്‍കാരി 

 
 

നീ...

എന്റെ കവിതകളില്‍ എപ്പഴോ നീ...

ഞാന്‍ അറിയാതെ ഒരു നിമിഷമായ്...

എന്റെ നിദ്രയില്‍ എപ്പഴോ നീ ...

... ഞാന്‍ അറിയാതെ സ്വപനമായ് ...

ഒരു നിമിനേരമിനി വേര്‍പെടാന്‍ വയ്യ...

----അനൂപ്‌