മരണപ്രണയം


വാർത്ത:

വേനലായിട്ടും ഇല്ലാത്തൊ-

രടിയൊഴുക്കിൽ ഇരുവരും

പെട്ടതെങ്ങനെ?

കേൾവി:

ഇല്ലാത്ത വെള്ളത്തിലൊ-

ന്നൂളിയിട്ടു മതിവരും വരെ

നീരാടാനാണിരുവരും…

ഓളങ്ങളിലേക്ക്…

വാസ്തവം:

പൊടിപിടിച്ച പുഴയുടെ‌‌-

ഓളങ്ങൾക്കറിയാം

ഇരുവരും അറിയാതെ

പ്രണയിച്ചിരുന്നു

ഒരുതരം മരണപ്രണയം….

3 comments:

PRAVEEN VIJAYAN said...

evryone wil feel it'z abt dem....

alfred said...

aliya super

Anoop said...

ivanu vattanennu thonnunnu

Post a Comment